തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തൗഫിക്, അബ്ദുൾ ഷെമിം എന്നി വരാണ് അറസ്റ്റിലായത്.[www.malabarflash.com]
ചൊവ്വാഴ്ച പുലർച്ചെ കർണാടകയിലെ ഉടുപ്പിയിൽ റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടുപ്പിയിലെ ഇന്ദ്രാണി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കാറിലെത്തിയ നാൽവർ സംഘമാണ് വിൽസനെ ആക്രമിച്ചത്. തൗഫികും അബ്ദുൾ ഷെമിമും വിൽസനെ വെടിവച്ചു. മറ്റു രണ്ടു പേർ കാറിൽ ഇരുന്നു. ഇവരെ കൂടി പിടികിട്ടേണ്ടതുണ്ട്. ഇവർക്കായി തമിഴ്നാട്-കേരള പോലീസ് സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്.
പിടിയിലായ പ്രതികൾക്ക് തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.
തൗഫികും ഷെമിമുംകൊലപാതകത്തിനു മുമ്പു കേരളത്തിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സമയത്താണു പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു രണ്ടു ദിവസം മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ ഒരു ആരാധനാകേന്ദ്രത്തിലേക്കു പ്രതികൾ കയ റിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ സെയ്ദലി എന്നയാൾ ഏർപ്പാടാക്കിയ വാടകവീട്ടിലായിരുന്നു ഇരുവരും താ മസിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ എട്ടിനു രാത്രിയിലായിരുന്നു കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയത്. ഏഴ്, എട്ട് തീയതികളിൽ തൗഫീക്കും ഷെമീമും വാ ടകവീട്ടിൽ താമസിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതികൾക്കു വീട് തരപ്പെടുത്തികൊടുത്ത സെയ്ദലി കൊലപാതകത്തിനുശേഷം ഒളിവിൽ പോയിരുന്നു.

No comments:
Post a Comment