കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും മംഗലാപുരം കീഴൂര്‍ സംയുകത ഖാസിയുമായ ത്വാഖാ അഹമ്മദ് മൗലവി മംഗലാപുരത്ത് വെച്ച് നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസയച്ചതായി സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.[www.malabarflash.com]
കഴിഞ്ഞ ദിവസം ത്വാഖാ അഹമ്മദ് മൗലവി മംഗലാപുരത്തെ ഒരു പൊതു പരിപാടിയില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാറിനെയും അനുകൂലിച്ച് പ്രസംഗം നടത്തിയതായി വീഡിയോ ക്ലിപ്പ് അടക്കം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്ത വിശദീകരണം തേടിയത്.
No comments:
Post a Comment