ചിറ്റൂർ: മാതാവിന്റെ ഖബറടക്കത്തെചൊല്ലി തർക്കം മക്കൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 29 പേർക്കെതിരെ പോലീസ് കേസെടുത്തു. കൊഴിഞ്ഞാമ്പാറ ചള്ളപാത പരേതനായ സയിദ് മുഹമ്മദ് റാവുത്തറുടെ ഭാര്യ സാലിയാബീവിയുടെ (95) മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.[www.malabarflash.com]
സുന്നത്ത് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും അതല്ല, തൗഹീദ് ജമാഅത്ത് വിശ്വാസ പ്രകാരം വേണമെന്നും പറഞ്ഞ് മക്കൾ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ സുന്നത്ത് ജമാഅത്ത് പ്രകാരം ഖബറടക്കത്തിന് തയാറായപ്പോൾ മറ്റൊരു മകൻ തൗഹീദ് ജമാഅത്ത് പ്രകാരം അടക്കം ചെയ്യണമെന്ന് നിർബന്ധം പിടിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
അടിപിടിയായതോടെ കൊഴിഞ്ഞാമ്പാറ പോലീസ് ഇടപെട്ട് കരുവപാറ ഖബർസ്ഥാനിൽ അടക്കം ചെയ്യുകയായിരുന്നു. വീരംപ്പൊറ്റ ഷംസുദ്ദീന്റെ പരാതിയിൽ 20 പേർക്കെതിരെയും ആലംപാടി സ്വദേശി ഷെഫീക്കിന്റെ പരാതിയിൽ ഒമ്പതു പേർക്കെതിരെയും കേസെടുത്തു.

No comments:
Post a Comment