മലപ്പുറം: ഒരുവർഷം മുമ്പ് കാളികാവ് അഞ്ചച്ചവിടിയില്‍ മധ്യവയസ്കൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ പ്രതികളായ ഭാര്യയെയും കാമുകനെയും തമിഴ്നാട്ടിൽനിന്ന് പോലീസ് പിടികൂടി.[www.malabarflash.com]
മരുതത്ത് മുഹമ്മദലിയെയാണ് (50) 2018 സെപ്റ്റംബർ 21ന് ഭാര്യ ഉമ്മുൽ സാഹിറയുടെ (42) സഹായത്തോടെ, തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജയ്മോൻ (37) മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് ജില്ല പോലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.
ഭർത്താവ് മരിച്ചതിന്റെ നാലാം നാൾ രണ്ട് മക്കളെയും കൂട്ടി കാമുകനൊപ്പം പോവുകയായിരുന്നു സാഹിറ. യുവതിയെ ശിവകാശിയിലെ താമസസ്ഥലത്ത് നിന്നും ജയ്മോനെ ദിണ്ഡിഗലിൽ വെച്ചുമാണ് പിടികൂടിയത്. മക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അഞ്ചച്ചവിടി മൈലാടിയിലെ ഭാര്യവീട്ടിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു എടക്കര മരുത സ്വദേശിയായ മുഹമ്മദലി. 21ന് വെളുപ്പിന് വീട്ടിൽവെച്ച് ഇയാൾ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്നത്. എന്നാൽ, സാഹിറയെയും മക്കളെയും ഇവരുടെ കുടുംബത്തോട് അടുപ്പം പുലർത്തിയിരുന്ന ജയ്മോനെയും കാണാതായതോടെ സംശയമുണർന്നു.
ആക്ഷൻ കൗൺസിൽ നൽകിയ പരാതികളെത്തുടർന്ന് സെപ്റ്റംബർ 29ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് വ്യക്തമാവുകയായിരുന്നു.
ഇതോടെ, പ്രതികൾക്കായി അന്വേഷണം തുടങ്ങി. ശിവകാശിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് വലവിരിച്ചു. കഴിഞ്ഞദിവസം യുവതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ജയ്മോൻ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ദിണ്ഡിഗലിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
വീടിന് മുകളിലിരുന്നാണ് മുഹമ്മദലിയും ജയ്മോനും മദ്യപിച്ചത്. കുഴഞ്ഞുവീണ മുഹമ്മദലിയെ സാഹിറയും ജയ്മോനും ചേർന്ന് താങ്ങിയെടുത്ത് കട്ടിലിൽ കിടത്തുകയായിരുന്നു. വിഷം ചേർത്തതിൽ പങ്കില്ലെന്ന് പോലീസിനോട് ആദ്യം പറഞ്ഞ സാഹിറ പിന്നീട് പദ്ധതി തന്റേറതായിരുന്നുവെന്ന് സമ്മതിച്ചു. 14ഉം 11ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്. മുഹമ്മദലിയുടെ രണ്ടാം ഭാര്യയാണ് സാഹിറ.
പൊതുപ്രവർത്തനം നടത്തിയിരുന്ന ജയ്മോന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് രോഗിക്ക് കൂട്ടിരിക്കുന്നതിനിടെ പരിചയപ്പെട്ട യുവതിയുമായെത്തി മൈലാടിയിലെ ക്വാർട്ടേഴ്സിൽ താമസമാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ച ഇയാൾ ഭർതൃമതിയായ മറ്റൊരു സ്ത്രീയെയും മുമ്പ് കൂടെപ്പാർപ്പിച്ചിരുന്നതായി ന്റേസ് പറഞ്ഞു.
സാഹിറയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജയ്മോനെ ബുധനാഴ്ച മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സി ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.വി. അബ്ദുൽ ഖാദറിനാണ് അന്വേഷണ ചുമതല.

No comments:
Post a Comment