ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കവെ ഡൽഹി പോലീസിനെ കുടഞ്ഞ് ഡൽഹി കോടതി. ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണെന്നപോലെയാണ് ഡൽഹി പോലീസ് പെരുമാറുന്നതെന്ന് കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. പ്രതിഷേധിക്കുന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.[www.malabarflash.com]
ഡല്‍ഹി ജമാ മസ്ജിദിനു സമീപം ഡിസംബര്‍ 21ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചന്ദ്രശേഖർ ആസാദിനെതിരെ ചുമത്തിയ കുറ്റങ്ങൾ പരിശോധിക്കുമ്പോഴാണ് കോടതി പൊട്ടിത്തെറിച്ചത്. കാലപത്തിനും തീവയ്പിനും പ്രേരിപ്പിച്ചെന്നാണ് കേസ്. ജമാ മസ്ജിദ് പാക്കിസ്ഥാനിലെന്നപോലെയാണ് നിങ്ങൾ പെരുമാറുന്നത്. ഇനി അത് പാക്കിസ്ഥാനിലാണെങ്കിലും അവിടെപോയി നിങ്ങൾക്ക് പ്രതിഷേധിക്കാം. പാക്കിസ്ഥാൻ അവിഭജിത ഇന്ത്യയുടെ ഭാഗമായിരുന്നെന്നും കോടതി പറഞ്ഞു.
ചന്ദ്രശേഖറിനെതിരായ കുറ്റങ്ങളുടെ വിശദാംശങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചപ്പോൾ തീസ് ഹസാരി അഡീഷണൽ സെഷന്‍സ് ജഡ്ജി കാമിനി ലാവു ആശ്ചര്യം പ്രകടിപ്പിച്ചു. ആസാദിന്റെ സാമൂഹിക മാധ്യങ്ങളിലെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് കലാപത്തിന് പ്രേരിപ്പിച്ചതായി പ്രോസിക്യൂട്ടർ വാദിച്ചത്. ജമാ മസ്ജിദിലെ ധർണയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തുള്ള ആസാദിന്റെ പോസ്റ്റുകൾ പ്രോസിക്യൂട്ടർ വായിച്ചപ്പോൾ ധർണയിൽ എന്താണ് തെറ്റായുള്ളതെന്ന് കോടതി ചോദിച്ചു. പ്രതിഷേധത്തിൽ എന്താണ് തെറ്റ്? ഒരാൾക്ക് പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആസാദിന്റെ ഒരു പോസ്റ്റും നിയമവിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.
പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനാൽ പ്രതിഷേധങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞപ്പോൾ എന്തിനാണ് അനുമതിയെന്ന് കോടതി ചോദിച്ചു. എന്ത് അനുമതി? സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. മതപരമായ സ്ഥലത്തിനു പുറത്ത് പ്രതിഷേധിക്കുന്നത് വിലക്കുന്നത് ഏത് നിയമപ്രകാരമാണെന്ന് നിങ്ങൾ തന്നെയൊന്ന് കാണിക്കണമെന്നും ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു.
ഞാന്‍ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണ്- കോടതി പറഞ്ഞു. വാദത്തിനിടെ ഒരുഘട്ടത്തില്‍, ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ആരായുകയും ചെയ്തു.

No comments:
Post a Comment