ചെങ്ങന്നൂർ: കൂട്ടിയിടിച്ചു നിയന്ത്രണംതെറ്റിയ ബൈക്കുകളിൽ ഒന്ന് കാറിനടിയിൽപ്പെട്ടു രണ്ടു യുവാക്കൾ മരിച്ചു. മുളക്കുഴ കാരയ്ക്കാട് ഇടത്തിലേത്ത് ജനിഭവനിൽ എം.കെ. ജയൻ -സ്മിത ദന്പതികളുടെ മകൻ അന്പാടി ജയൻ (20), ഹരിപ്പാട് ഏവൂർ ശ്രീരാഗത്തിൽ ഭാസി- രാഗിണി ദന്പതികളുടെ മകൻ അഭിരാജ് (19) എന്നിവരാണു മരിച്ചത്.[www.malabarflash.com]
എംസി റോഡിൽ അരമനപ്പടിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 1.15നാണ് സംഭവം.
അന്പാടിയും അഭിരാജും ബൈക്കിൽ ചെങ്ങന്നൂരിലേക്കു വരികയായിരുന്നു. എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് ഒരേദിശയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ വശത്തു തട്ടിയശേഷം എതിരേവന്ന കാറിനടിയിൽപ്പെടുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ചൊവ്വാഴ്ച ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐയിൽ നടന്ന സ്പെക്ട്രം 2020 തൊഴിൽ മേളയിൽ അന്പാടിയും അഭിരാജും പങ്കെടുത്തിരുന്നു.
തുടർന്ന് ഏവൂർ സ്വദേശിയായ അഭിരാജിനെ ചെങ്ങന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്പോഴായിരുന്നു അപകടം. കഴിഞ്ഞ അധ്യയനവർഷം ഗവ. ഐടിഐയിൽ ഇലക്ട്രിക്കൽ സെക്ഷനിൽ പഠനം പൂർത്തീകരിച്ചതാണ് ഇരുവരും. സംസ്കാരം പിന്നീട്. അന്പാടിയുടെ സഹോദരങ്ങൾ: പാർവതി, ആദിത്യൻ. അഭിരാജിന്റെ സഹോദരൻ: അനൂപ്.

No comments:
Post a Comment