കാഞ്ഞങ്ങാട്: ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര പുലരിയെ വരവേൽക്കാൻ പ്രതീക്ഷ 2020 പരിപാടി സംഘടിപ്പിച്ചു.[www.malabarflash.com]
പരിപാടി നഗരസഭ ചെയർമാൻ വി വി രമേശൻ ഉൽഘാടനം ചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. സി ജെ സജിത്ത്, അഡ്വ. സി ഷുക്കൂർ, സുജാത ടീച്ചർ, മൊഹമ്മുദ് മുറിയനാവി, പി കെ നിഷാന്ത്, കെ സബീഷ്, രതീഷ് നെല്ലിക്കാട്ട്, വി. ഗിനീഷ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റിയുടെ നെറ്റ് കോച്ചിംഗ് ക്ലാസ്സിൽ പങ്കെടുത്ത് പരീക്ഷയിൽ യോഗ്യത നേടിയ അഞ്ജുവിനെ പരിപാടിയിൽ വെച്ചു അനുമോദിച്ചു.. എൻ. പ്രിയേഷ് സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി..
No comments:
Post a Comment