മേല്‍പ്പറമ്പ: പൗരത്വ നിയമ ഭേദഗതിക്കെതിരെ താക്കീതായി മേല്‍പ്പറമ്പില്‍ വനിതകളുടെ പടുകൂറ്റന്‍ റാലി. ചെമ്മനാട് പഞ്ചായത്ത് ആസാദി കി അവാസിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷിയിലുംപെട്ട സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.[www.malabarflash.com]
പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലും നിരവധി പേര്‍ പങ്കെടുത്തു. രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ രണ്ടായി തിരിക്കുന്ന പൗരത്വ ഭോദഗതി നിയമത്തിനെതിരെ പ്രകനടത്തില്‍ പ്രതിഷേധം അണപൊട്ടി.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ദീപ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഗീതാകൃഷ്ണന്‍, സുജാത ടീച്ചര്‍, ഫരീദ ഷാക്കിര്‍ അഹ് മദ്, സാഹിദ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment