ഉദുമ: പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ യൂത്ത് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി ഉദുമ ബ്ലോക്ക് ലോങ് മാർച്ച് പാലക്കുന്നിൽ നിന്നാരംഭിച്ച് പൂച്ചക്കാട് സമാപിച്ചു.[www.malabarflash.com]
സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനം ചെയ്‌തു. കെ രതീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്‌ഠൻ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ വി ശിവപ്രസാദ്, പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി മണികണ്‌ഠൻ സ്വാഗതം പറഞ്ഞു.
No comments:
Post a Comment