കൊച്ചി: പൗരത്വനിയമം വിശദീകരിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ബി ജെ പി തിരുമാനിച്ചിരിക്കെ അതിനെതിരെ 'ഗോ ബാക്ക് കാംപയിന്‍' നടത്തുമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അറിയിച്ചു.[www.malabarflash.com]
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കാംപയിന്‍ നടത്തുന്നതെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.
കാംപയിന്റെ ഉത്ഘാടനം ചൊവ്വാഴ്ച് മലപ്പുറത്ത് നടക്കും. ജെ എന്‍ യു സര്‍വകലാശാലയില്‍ കുട്ടികളെയും വിദ്യാര്‍ഥികളെയും എ ബി വി പി ഗുണ്ടകള്‍ ഹോസ്റ്റലിലും കാംപസിലും കയറി മുഖം മറച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഹമ്മദ് റജീബ് വ്യക്തമാക്കി.
No comments:
Post a Comment