ബേക്കല്‍: ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിനുള്ളിൽ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാന്‍സിസിനെയാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
കഴിഞ്ഞ നാലുവര്‍ഷമായി കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ് റിജോ ഫ്രാന്‍സിസ്. കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും, പിന്നീട് ഒരു വര്‍ഷത്തോളമായി ചികിത്സയിലുമായിരുന്നു. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment