Latest News

സുകുമാരൻ പൂച്ചക്കാടിനെ ആദരിച്ചു

കാസറകോട് : 60-ാം മത് കേരള സ്ക്കൂൾ കലോത്സവത്തിൽ പബ്ലിസിറ്റി വൈസ് ചെയർമാൻ എന്ന നിലയിൽ ചുക്കാൻ പിടിച്ച സുകുമാരൻ പൂച്ചക്കാടിനെ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കാസറകോട് ജില്ലാ സമ്മേളന ചടങ്ങിൽ ആദരിച്ചു.[www.malabarflash.com]

എ.എച്ച്.എസ്.ടി.എ അധ്യാപക സംഘടനയ്ക്കായിരുന്നു പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതല. മന്ത്രിമാർ അടക്കമുള്ള മറ്റു ജനപ്രതിനിധികളും, ഉദ്യോഗസ്ഥമേധാവികളും കമ്മിറ്റിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചിരുന്നു. വേറിട്ട ആശയത്തോട് കൂടി പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് പൊതു പ്രവർത്തകനും, ചിത്രക്കാരുമായ സുകുമാരൻ പൂച്ചക്കാടായിരുന്നു.

കാസറകോട് നടന്ന ജില്ലാ സമ്മേളന ചടങ്ങിൽ ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉപഹാരം നൽകി ആദരിച്ചത്.

എ എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് വി. പി. പ്രിൻസ് മോൻ അദ്ധ്യക്ഷത വഹിച്ചു. യു. ഡി. എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, സംസ്ഥാന സെക്രട്ടറി ജിജി തോമസ്, പി. രതീഷ് കുമാർ, സുബിൻ ജോസ്, മെജോ ജോസഫ്, പ്രവീൺ കുമാർ, വി. എൻ പ്രസാദ്, കെ.എസ്. മുഹാജിർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.