Latest News

സെന്‍കുമാറിനെ ഡിജിപി ആക്കിയത് താന്‍ ചെയ്ത മഹാ അപരാധം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയതു താന്‍ ചെയ്ത മഹാ അപരാധമായിപ്പോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പശ്ചാത്തപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.[www.malabarflash.com]

ഒരു മലയാളി ഉദ്യോഗസ്ഥന്‍ ഡിജിപി ആകട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. വടക്കേ ഇന്ത്യയില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് സീനിയോറിറ്റിയില്‍ മുന്നില്‍. ആ തീരുമാനം എടുത്തതിന്റെ ദുരന്തം നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്- പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു

കൊച്ചിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പരിപാടിയാണെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

എല്‍ഡിഎഫ് സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ ഇനി ലഭിക്കുന്നതു വെറും 11 മാസങ്ങള്‍ മാത്രമാണ്. 2021 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും പെരുമാറ്റച്ചട്ടവും വരും. ഈ 11 മാസങ്ങള്‍ കൊണ്ട് എങ്ങനെയാണ് ഗ്‌ളോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റില്‍നിന്ന് ഉരുത്തിരിയുന്ന പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയെന്നും ചെന്നിത്തല ചോദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.