വാഷിംഗ്ടൺ: ഇറാനുമായി യുദ്ധത്തിനില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ സൈന്യം എന്തിനും തയാറാണ്. എന്നാൽ ഇറാൻ പിന്നിലേക്ക് പോകുന്നതായി തോന്നുന്നു. ഇത് ബന്ധപ്പെട്ട എല്ലാവർക്കും നല്ലതാണ്, ലോകത്തിനു തന്നെ നല്ലകാര്യമാണ്- ട്രംപ് പറഞ്ഞു.
ഇറാന്റെ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. തിരിച്ചടി സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നു. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. വളരെ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്. ഇറാൻ തീവ്രവാദികളെ പിന്തുണയ്ക്കുന്ന നയം തിരുത്തുന്നതുവരെ ഉപരോധങ്ങൾ തുടരുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ തീവ്രവാദത്തിന്റെ സ്പോൺസർ ആണ്. ആണവ പദ്ധതികൾ ഇറാൻ പൂർണമായും ഒഴിവാക്കണം. തീവ്രവാദികൾക്കുള്ള പിന്തുണ പിൻവലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യൂറോപ്യൻ ശക്തികളായ ബ്രിട്ടൺ, ജർമനി, ഫ്രാൻസ് എന്നിവർ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സുലൈമാനിയെ വധിച്ചതിലൂടെ ശക്തമായ സന്ദേശമാണ് നൽകിയത്. സുലൈമാനി തീവ്രവാദികൾക്ക് പരിശീലനം നൽകിയിരുന്ന ആളായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ് അമേരിക്ക ഇല്ലാതാക്കിയത്. അത്യാധുനിക ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. എന്നാൽ ഇവയൊന്നും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
സൈനികവും സാമ്പത്തികവുമായ അമേരിക്കയുടെ ശക്തിയാണ് ഏറ്റവും വലിയ പ്രതിരോധം. അതിശക്തമായ സൈനിക ഉപകരണങ്ങളാണ് അമേരിക്കയുടെ പക്കലുള്ളത്. എന്നിരുന്നാൽ തന്നെ അത് ഉപയോഗിക്കണമെന്നില്ല. ഇറാന്റെ സ്വഭാവും മാറുന്നതുവരെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തും-ട്രംപ് പറഞ്ഞു.

No comments:
Post a Comment