തിരുവനന്തപുരം: അങ്കണവാടി വർക്കർമാർ നടത്തുന്ന ഭവന സന്ദർശനം പൗരത്വ രജിസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സർവേയുമായി ബന്ധപെട്ടു ചില കോണുകളിൽനിന്നു തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ വിശദീകരണം.[www.malabarflash.com]
അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവു പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സന്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സർവേ ആരംഭിച്ചത്. ഇതിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. സർവേയിൽ ജാതിയോ മതമോ ചേർക്കണമെന്ന് നിർബന്ധമില്ല. തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
കുട്ടികളിലെ വളർച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികൾക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നൽകാനും സർവേഫലം വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവു മനസിലാക്കുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സർവേയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണു കേരളം. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

No comments:
Post a Comment