ബിനോയിയും ഭാര്യ സെലിനയും കിടപ്പുമുറിയിലെ ജനലഴികളിൽ തൂങ്ങി മരിച്ച നിലയിലും ഇളയ മകൾ അഖിലയെ കിടപ്പുമുറിയിലെ ഫാനിലുമാണ് കണ്ടെത്തിയത്.
മാതാപിതാക്കൾ കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നതു കണ്ട അഖില പിറവത്തു താമസിക്കുന്ന സഹോദരി അമലുവിനെ വിളിച്ചു വിവരം പറഞ്ഞിരുന്നു. പിന്നീട് കൈ ഞരന്പു മുറിച്ചശേഷം അഖില കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു. അമലു വെള്ളൂരിലുള്ള മാതൃസഹോദരിയെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഉടനെത്തി മൂവരെയും കുരുക്ക് അറുത്ത് പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ടു വെള്ളൂർ ഇറുന്പയം സ്വദേശി വിഷ്ണുദാസി (19)നെ പോലീസ് അറസ്റ്റ് ചെയ്തു. ബിനോയി നാട്ടുവൈദ്യചികിത്സകനാണ്.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപ്, വെള്ളൂർ എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥ്, വൈക്കം അഡീഷണൽ തഹസിൽദാർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.
No comments:
Post a Comment