കണ്ണൂർ: കാറുകള്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. മൂന്നുപേര്ക്കുപരിക്കേറ്റു. മിഷണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷൻ മുംബൈ കോൺവന്റ് അംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തില്‍ സിസ്റ്റര്‍ സുഭാഷി എംസി(72) യാണു മരിച്ചത്.[www.malabarflash.com]
സിസ്റ്ററുടെ സഹോദരി ലീലാമ്മയുടെ മകന് ഡല്‍ഹി പോലീസില്‍നിന്നു വിരമിച്ച ഡോൺ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47) ഇവരുടെ മകന് ഷിബിന്‍ (26) എന്നിവര്‍ക്കാണു പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം.
കോട്ടയത്തുനിന്ന് മംഗളൂരുവിലേക്കു പോകുമ്പോഴാണ് അപകടം. മുംബൈയില്‍നിന്ന് കഴിഞ്ഞദിവസമാണ് സിസ്റ്റര്‍ നാട്ടിലെത്തിയത്. പരിക്കേറ്റവരെ കണ്ണപുരം പോലീസ് ഉടന്‍തന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍വച്ചാണ് സിസ്റ്റര്‍ സുഭാഷി മരിച്ചത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സെന്റ് മൈക്കിൾസ് പള്ളിയിൽ സംസ്കരിച്ചു.
യമൻ, സിറിയ, റഷ്യ, ഗോവ, എറണാകുളം എന്നിവടങ്ങളിലെ അഗതി മന്ദിരങ്ങളിലും കോൽക്കത്തയിലെ മഠത്തിൽ മദർ തെരേസയ്ക്കൊപ്പവും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

No comments:
Post a Comment