കോട്ടയം: കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരുന്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകനും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ പർച്ചേസ് മാനേജരുമാ യ കുരുവിള വർഗീസ് (24) ആണു മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.50ന് എംസി റോഡിൽ വൈഡബ്ല്യുസിഎയ്ക്കു സമീപമായിരുന്നു അപകടം. പിതാവ് വർഗീസ് കുരുവിളയെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനു നഗരസഭാ ഓഫീസിലേക്കു വരുകയായിരുന്നു കുരുവിള. കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തിനു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റാണ് ഇടിച്ചത്.
ബേക്കർ ജംഗ്ഷനിൽനിന്ന് അമിതവേഗത്തിൽ ഇറക്കമിറങ്ങിയ ബസ്, വൈഡബ്ല്യുസിഎയ്ക്കു മുന്നിൽവച്ചു മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ, എതിർ ദിശയിൽനിന്നു വരുകയായിരുന്ന യുവാവിന്റെ ബൈക്കിൽ ഇടിച്ചു. റോഡിന്റെ മധ്യഭാഗത്തെ വര പൂർണമായും മറികടന്നാണ് ബസ് വന്നത്. ബൈക്ക് ബസിനു മുന്നിൽപ്പെടുകയായിരുന്നു. ബസിന്റെ മുൻചക്രങ്ങൾക്കിടയിൽ ബൈക്ക് കുടുങ്ങി. ബൈക്കുമായി ഏതാനും മീറ്ററുകൾ മുന്നോട്ടു നിരങ്ങിനീങ്ങിയാണ് ബസ് നിന്നത്.ബസിന്റെ ചക്രങ്ങൾ കയറി ഹെൽമറ്റ് തകർന്നാണു മരണം. യുവാവിന്റെ ദേഹത്ത് പിൻചക്രവും കയറി.
നാട്ടുകാരും പോലീസും ചേർന്നാണ് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്. ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി.
അപകടത്തെത്തുടർന്ന് എംസി റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധവുമായി നാട്ടുകാരും തടിച്ചുകൂടി. സംഘർഷ സാധ്യതയിലേക്കു പോയ സ്ഥിതി പോലീസെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
മരിച്ച കുരുവിള വർഗീസിന്റെ അമ്മ ഷീല. സഹോദരി: ശില്പ. സംസ്കാരം ഇന്നു വൈകുന്നേരം നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ.

No comments:
Post a Comment