Latest News

കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് അവഗണന: പ്രതിഷേധ ജ്വാലയായി കൂട്ട ഉപവാസം

ഉദുമ: പതിറ്റാണ്ടുകളായി കോട്ടിക്കുളം റെയിൽവേ സ്റ്റേഷനെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്ന് നടന്ന കൂട്ട ഉപവാസത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.[www.malabarflash.com]
രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ ജാഥ പാലക്കുന്നിൽ പ്രത്യേകം സംഘടിപ്പിച്ച സമര പന്തലിൽ നാട്ടുകാർ ആവേശപൂർവ്വം സ്വീകരിച്ചു. 

കോട്ടിക്കുളം മേൽപ്പാലം പണി ഉടൻ ആരംഭിക്കുക, പരശുറാം, ഏറനാട്‌ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കോട്ടിക്കുളത്തെ ടൂറിസ്റ്റ് സ്റ്റേഷൻ ആക്കുക, സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഏകദിന സൂചന ഉപവാസ സമരം നടത്തിയത്.
 ഉപവാസ സമരം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷനായി. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.എ.മുഹമ്മദലി, പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട്‌ അഡ്വ.കെ.ബാലകൃഷ്ണൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ജില്ലാ പഞ്ചായത്ത്‌ അംഗം ഷാനവാസ്‌ പാദൂർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അൻവർ മാങ്ങാട്, കരിപ്പോടി പ്രാദേശിക സമിതി പ്രസിഡണ്ട്‌ പി.ആർ.സുരേഷ് കുമാർ പാലക്കുന്ന്, സെക്രട്ടറി കെ.വി.സുരേഷ്, ജയാനന്ദൻ പാലക്കുന്ന്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഹക്കിം കുന്നിൽ, അഡ്വ.കെ.ശ്രീകാന്ത്, കെ.മണികണ്ഠൻ, എ.ദാമോദരൻ, കല്ലട്ര മാഹിൻ ഹാജി, മൊയ്‌തീൻ കുഞ്ഞി കളനാട്, പഞ്ചായത്ത്‌ വാർഡ് അംഗങ്ങളായ കാപ്പിൽ മുഹമ്മദ്‌ പാഷ, ചന്ദ്രൻ നാലാംവാതുക്കൽ, കെ.ജി.മാധവൻ, ടി.വി.പുഷ്‌പവല്ലി, നബീസ പാക്യാര, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട്‌ അഹമ്മദ് ഷെരീഫ്, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി, കോട്ടിക്കുളം മുസ്ലീം ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട്‌ യു.കെ.മുഹമ്മദ്കുഞ്ഞി ഹാജി, വിവിധ ആരാധനാലയ കമ്മിറ്റിയുടെയും സംഘടനകളുടെയും ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

നിരാഹാര സമരത്തിൽ പങ്കെടുത്തവർക്ക് സുനീഷ് പൂജാരി നാരങ്ങാനീരു നൽകി ഉപവാസം അവസാനിപ്പിച്ചു. ഈ സമരം സൂചന മാത്രമാണെന്നും കൂടുതൽ ജനപങ്കാളിത്തത്തോടെ പുനരാംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.