Latest News

പ്രസംഗിച്ചു കൊണ്ടിരിക്കെ ഫലസ്തീന്‍ പണ്ഡിതന്‍ കുഴഞ്ഞുവീണ് മരിച്ചു

കുവൈത്ത് സിറ്റി: പ്രസംഗിച്ചു കൊണ്ടിരിക്കെ ഫലസ്തീന്‍ പണ്ഡിതന്‍ കുഴഞ്ഞുവീണ് മരിച്ചു. ഫലസ്തീനിലെ പ്രമുഖ പണ്ഡിതനും പ്രബോധകനുമായ മഹമൂദ് അബ്ദുല്‍ ലത്വീഫ് അബ്ദുല്‍ബാക്കിയാണ് വെളളിയാഴ്ച ഉച്ചക്ക് കുവൈത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മരിച്ചത്.[www.malabarflash.com]

പ്രവാചകന്‍ മുഹമ്മദ് നബി (സ) പ്രവാചകരുടെ സന്ദേശത്തെ കുറിച്ചും വിവാഹത്തിന്റെ ഗുണങ്ങളെക്കുറിച്ചും ഭാര്യാഭര്‍ത്താക്കന്മാരുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ലാഇലാഹ ഇല്ലള്ളാഹ് എന്ന കലിമ ചൊല്ലിക്കൊണ്ട് അദ്ദേഹം മരിച്ചത്.

കഴിഞ്ഞ അമ്പത് വര്‍ഷമായി കുവൈത്തില്‍ താമസിക്കുന്ന അബ്ദുല്‍ ബാഖി അല്‍-ഒത്മാന്‍ സകാത്ത് കമ്മിറ്റിയുടെ സ്ഥാപകരിലൊരാളാണ്. അറബ് ജനതക്കിടയില്‍ ശ്രദ്ധേയനായ പ്രാസംഗികനും സാമൂഹിക സേവകനുമായിരുന്നു അദ്ദേഹം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.