കാസറകോട്: രാജ്യത്തു ഗാന്ധിയൻമാരുള്ളതു കൊണ്ടാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരും ഇതുവരെ കത്തിക്കാത്തതെന്നു കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ.[www.malabarflash.com]
നോട്ടുനിരോധന സമയത്തെ, അന്പത് ദിവസം തരൂ, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തന്നെ കത്തിച്ചോളൂ എന്ന മോദിയുടെ പ്രസംഗം പരാമർശിച്ചായിരുന്നു ഉണ്ണിത്താന്റെ പ്രസ്താവന.
ഹിറ്റ്ലർ ചെയ്തതിനു സമാനമായ ചെയ്തികളാണു മോദി ചെയ്തുകൂട്ടുന്നത്. ആസാമിൽ 45 കോടി രൂപ ചെലവിട്ടു തടങ്കൽ പാളയങ്ങൾ നിർമിക്കുന്നു. ഇത്തരം അറുന്നൂറ് തടങ്കൽ പാളയങ്ങളാണു രാജ്യത്താകമാനം വിഭാവനം ചെയ്തിരിക്കുന്നത്. ഹിറ്റ്ലർ ചെയ്തതും ഇതു തന്നെയാണ്. ആദ്യം തടങ്കൽ പാളയങ്ങളുണ്ടാക്കി അവയിലേക്ക് ജൂതരെ മാറ്റി. പിന്നീടവ കോണ്സെൻട്രേഷൻ ക്യാന്പാക്കി മാറ്റി. ശേഷം ഗ്യാസ് ചേംബറിലിട്ട് കൊന്നു. ഇങ്ങനെ മനുഷ്യരെ കൊല്ലാനാണോ പരിപാടിയെന്ന് ഇപ്പോൾ പറയണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ലോകത്തിലെ എല്ലാ ജൂതൻമാരോടും ഇസ്രായേലിലേക്കു തിരിക്കാൻ ആവശ്യപ്പെടുന്ന ഒരു നിയമം ഇസ്രയേൽ പാസാക്കിയിരുന്നു. ഇന്ത്യ ഇത്തരമൊരു നിയമം പാസാക്കിയതിലൂടെ ഫലത്തിൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:
Post a Comment