Latest News

ദുബൈയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ദുബൈ: അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ ബില്‍ഡിംഗില്‍ നിന്നും താഴേക്ക്‌ വീണ് തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു. കഴക്കൂട്ടം സ്വദേശി സുകന്യ ഭവനില്‍ സിറില്‍ മാര്‍ഷല്‍ (30) ആണ് ഞയറാഴ്ച  പുലര്‍ച്ചെ ഒരു മണിക്ക് അല്‍ഖൂസിലുള്ള ജോലി സ്ഥലത്തുവെച്ച് മരണപ്പെട്ടത്.[www.malabarflash.com]

ക്ലാസിക് വിഷന്‍ ഗ്ലാസ് & അലൂമിനിയം ഇന്‍സ്റ്റാളേഷന്‍ കമ്പനിയില്‍ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന സിറിലിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഒന്നാം നിലയില്‍ ചുമരിനോട് ചേര്‍ത്തുവെച്ച വലിയ കോണി എടുത്തു മാറ്റുന്നതിനിടയില്‍ പിന്നിലേക്ക് നടക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.

അപകട സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. നെപ്പോളിയന്‍ മാര്‍ഷല്‍ തങ്കമ്മ എന്നിവരുടെ മകനാണ് സിറില്‍. ഭാര്യ സൗമ്യ.നാലു വയസ്സുള്ള ജ്യുവല്‍ എസ് സിറില്‍ മകളാണ്. 

നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.