തിരുവനന്തപുരം: തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽചട്ട പരിഷ്കരണ നയങ്ങൾക്കെതിരേ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധ രാത്രി 12 മുതൽ ആരംഭിക്കും.[www.malabarflash.com]
ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു.
സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

No comments:
Post a Comment