Latest News

ദേശീയപാത വികസനം: കാസർകോട്ട്‌ ഭൂവുടമകൾക്ക്‌ 360.44 കോടി നൽകി

കാസർകോട്‌: ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ കാസർകോട്‌ ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി–- ചെങ്കള റീച്ചിൽ 147.83 കോടി, ചെങ്കള–-നീലേശ്വരം റീച്ചിൽ 156.44 കോടി, നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്‌ ഭൂമി നൽകിയവർക്ക്‌ 17.90 കോടി എന്നിങ്ങനെയാണ്‌ നൽകിയത്‌. നീലേശ്വരം പാലംമുതൽ പിലിക്കോടുവരെ ഭൂമി ഏറ്റെടുത്തതിന്‌ 38.26 കോടി രൂപയും നൽകി.[www.malabarflash.com]

ഭൂവുടമകളുടെ തർക്കത്തെതുടർന്ന്‌ 35.80 കോടി രൂപ മാറ്റിവച്ചിരിക്കുകയാണ്‌. ദേശീയപാത അതോറിറ്റി 561.42 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്‌. ഇതിൽ 165.16 കോടി ഭൂവുടമകൾക്ക്‌ നൽകാനുണ്ട്‌. ഭൂരേഖകളുടെ പരിശോധന പൂർത്തിയാകുന്നതോടെ ഈ മാസം അവസാനത്തോടെ ബാക്കി തുക നൽകുമെന്ന്‌ ഭൂമിയേറ്റെടുക്കൽ വിഭാഗം സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ കെ അജേഷ്‌ പറഞ്ഞു.

നേരത്തെ ദേശീയപാത അതോറിറ്റി ഭൂവില കൂടിയതിനാൽ തുക നൽകരുതെന്ന്‌ പറഞ്ഞ അടുക്കത്ത്‌ബയൽ, കാസർകോട്‌, കാഞ്ഞങ്ങാട്‌ വില്ലേജുകളിലുള്ളവർക്കും നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർത്തിയാകുന്നു. കലക്ടറുടെ നേതൃത്വത്തിലുള്ള ആർബിട്രേഷൻ തീരുമാനമാകുന്നതോടെ ഇവരുടെ തുക കൈമാറും.

ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി നൽകാനുള്ള 236.70 കോടി രൂപയുടെ അപേക്ഷ ദേശീയപാത അതോറിറ്റിക്ക്‌ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഓഫീസ്‌ നൽകിയിട്ടുണ്ട്‌. അടുക്കത്ത്‌ബയൽ (33 ഭൂസ്വത്ത്‌), കാസർകോട്‌ (60), ആരിക്കാടി (19), പിലിക്കോട്‌ (51), പുല്ലൂർ (59), ചെറുവത്തൂർ (169), കാഞ്ഞങ്ങാട്‌ (81), മൊഗ്രാൽപുത്തൂർ (17), തെക്കിൽ (26), നീലേശ്വരം (95), ബാര (1), പനയാൽ (6), ബല്ല (24), മംഗൽപാടി (21), കൂഡുലു (15) എന്നീ വില്ലേജുകളിലെ 677 ഭൂസ്വത്തുകളിലാണ്‌ ദേശീയപാത അതോറിറ്റി തുക അനുവദിക്കാൻ ബാക്കിയുള്ളത്‌.
ഭൂമിക്കൊപ്പമുള്ള 3055 കെട്ടിടങ്ങളിൽ 2990 എണ്ണത്തിന്റെ മൂല്യനിർണയം കഴിഞ്ഞു. 2751 കെട്ടിടങ്ങളുടെ മൂല്യനിർണയവും പൊതുമരാമത്ത്‌ വിഭാഗം അംഗീകരിച്ചിട്ടുണ്ട്‌. 210 എണ്ണം ബാക്കിയുണ്ട്‌.

തലപ്പാടിമുതൽ കാലിക്കടവുവരെയുള്ള 45 മീറ്റർ വീതിയിലുള്ള 87 കിലോമീറ്റർ ആറുവരി ദേശീയപാതക്കായി ജില്ലയിൽ 95 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുത്തത്‌. മാർച്ച്‌ 31 ഓടെ പൂർണമായും നഷ്ടപരിഹാരം കൈമാറും. എപ്രിൽ 30 ഓടെ മുഴുവൻ ഭൂമിയും ദേശീയപാത അതോറിറ്റിക്ക്‌ കൈമാറാനാകുമെന്നാണ്‌ പ്രതീക്ഷ. തലപ്പാടി–- ചെങ്കള, ചെങ്കള–- നീലേശ്വരം റീച്ചുകളിലെ പ്രവൃത്തിക്കായി സാങ്കേതിക ടെൻഡർ തുറന്നിട്ടുണ്ട്‌. ഫിനാൻഷ്യൽ ടെൻഡർ വിളിക്കുന്നതോടെ മാർച്ചോടെ റോഡ്‌പ്രവൃത്തി തുടങ്ങാനാകും.
Read more: https://www.deshabhimani.com/news/kerala/national-highway-compensation/845144

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.