Latest News

മംഗളൂരു പ്രതിഷേധം: 700 ഓളം മലയാളികള്‍ക്ക് കര്‍ണാടക പോലിസ് നോട്ടീസ്

മംഗളൂരു: ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന പൗരത്വ ബില്‍ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലിസ് കൂടുതല്‍ പ്രതികാര നടപടികളിലേക്ക്.[www.malabarflash.com]

സംഭവ ദിവസം മംഗളൂരുവില്‍ വന്നു പോയ മുഴുവന്‍ മലയാളികളേയും കേസില്‍ കുരുക്കാനാണു പോലിസിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികളടക്കം 700 ഓളം പേര്‍ക്ക് കര്‍ണ്ണാടക പോലിസ് ആക്ട് അനുസരിച്ച് നോട്ടീസ് പുറപ്പെടുവിച്ചു.

ഡിസംബര്‍ 19 ന് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധ കേസുകളാണ് മംഗളൂരു പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലിസ് സ്റ്റേഷന്‍ ആക്രമണം, പോലിസുകാരെ വധിക്കാന്‍ ശ്രമം, കലാപ മുണ്ടാക്കാന്‍ ശ്രമം, പോലിസിന്‍റെ കൃത നിര്‍വഹണം തടയല്‍ തുടങ്ങി 12 ജാമ്യമില്ലാ വകുപ്പകള്‍ ചുമത്തിയാണ് കേസുകള്‍. 

ഇതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. തപാല്‍ വഴി അയച്ച നോട്ടീസ് കെെപറ്റാതിരിക്കുകും ഹാജരാവുകയും ചെയ്തല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നോട്ടിസില്‍ മുന്നറിയിപ്പുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.