പാലക്കാട്: പാലക്കാട് നൂറണിയിൽ ഫുട്ബോൾ മത്സരത്തിന് മുന്‍പ് ഗാലറി തകർന്ന് വീണ് നാൽപ്പത്തഞ്ചോളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.[www.malabarflash.com]
അന്തരിച്ച ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനശേഖരണാര്‍ഥം നടത്തിയ മത്സരത്തിനിടെയാണ് സംഭവം.
മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകർന്നത്. അപകടത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചു.
No comments:
Post a Comment