കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിൽ വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ.[www.malabarflash.com]
എറണാകുളം കലൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചേർത്തല ചെറുനാട് ആന്റണിയുടെ (വിനോദ്) മകൾ ഇവ ആന്റണി (ഗോപിക-17) കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തും മരടിലെ ഒരു കാർ സർവീസ് സെന്ററിലെ ജീവനക്കാരനുമായ കുന്പളം കുറ്റേപ്പറന്പിൽ സഫർ ഷാ (25) ആണു പിടിയിലായത്.
മലക്കപ്പാറ-വാൽപ്പാറ റൂട്ടിൽ തമിഴ്നാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിവാഹാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു കാരണമെന്നു പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
മലക്കപ്പാറ-വാൽപ്പാറ റൂട്ടിൽ തമിഴ്നാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിവാഹാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു കാരണമെന്നു പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണു ഇവ. സ്കൂളിൽ പോയ മകളെ ഏഴിനു വൈകുന്നേരത്തോടെ കാണാതായെന്ന് അച്ഛൻ സെൻട്രൽ പോലീസിൽ നൽകിയിരുന്നു. പെണ്കുട്ടി യുവാവിനൊപ്പം കാറിൽ പോയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ആ വഴിക്കായി.
ഇതിനകം മരടിലെ സർവീസ് സെന്ററിൽനിന്നു ജീവനക്കാരൻ കാറുമായി കടന്നെന്ന പരാതി മരട് പോലീസിനും ലഭിച്ചിരുന്നു. അതിരപ്പിള്ളിയിലും തമിഴ്നാട് അതിർത്തിക്കു സമീപവും കാർ എത്തിയെന്ന് അറിഞ്ഞതോടെ വിവരം തമിഴ്നാട് പോലീസിനു കൈമാറി.
വാൽപ്പാറയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സഫർ ഷായെ കണ്ടെത്തിയെങ്കിലും ഒപ്പം പെണ്കുട്ടിയുണ്ടായിരുന്നില്ല. കാറിൽ രക്തക്കറ കണ്ടതോടെ ഇയാളെ ചോദ്യം ചെയ്തു. പെണ്കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിൽ തള്ളിയെന്നും ഇയാൾ മൊഴി നൽകി.

പ്രതിയെയും കൂട്ടി നടത്തിയ തെരച്ചിലിൽ വാൽപ്പാറയിൽനിന്നു നാലു കിലോമീറ്റർ മാറി വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച് വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ച ഇവയുടെ മൃതദേഹം വ്യഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
അമ്മ: യോഗിത. സഹോദരി: കെസ.
അമ്മ: യോഗിത. സഹോദരി: കെസ.
No comments:
Post a Comment