കൂത്തുപറമ്പ്: പണിമുടക്കു ദിനത്തിൽ സർക്കാരിന്റെ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. പേരാവൂർ എടത്തൊട്ടി സ്വദേശി അമൃത വൈശാഖാണ് കൂത്തുപറമ്പ് മാനന്തേരിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.[www.malabarflash.com]
പ്രസവവേദനയെ തുടർന്ന് ഓട്ടോറിക്ഷയിൽ തലശേരിയിലെ ആശുപത്രിയിലേക്കു പോകുന്നതിനിടെ യുവതിക്ക് വേദന വർധിച്ചതിനെ തുടർന്ന് ആംബുലൻസിന്റെ സേവനത്തിനായി ബന്ധപ്പെട്ടു.
ആരോഗ്യ വകുപ്പിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കനിവ്-108 ആംബുലൻസ് മിനിറ്റുകൾക്കകം പേരാവൂർ താലൂക്ക് ആശുപത്രിയിൽനിന്ന് പാഞ്ഞെത്തി. ആംബുലൻസിൽ ആശുപത്രിയിലേക്കുപോകുമ്പോൾ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
യുവതിയെയും കുഞ്ഞിനെയും അതേ ആംബുലൻസിൽ സുരക്ഷിതമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

No comments:
Post a Comment