Latest News

സിറ്റിസണ്‍സ് മാര്‍ച്ച് ചരിത്ര സംഭവമാക്കാന്‍ ഒരുക്കം

കാസര്‍കോട്: സിഎഎ പിന്‍വലിക്കുക,എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് ഉന്നയിച്ച് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച് ചരിത്ര സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.[www.malabarflash.com]

ഈ മാസം 17ന് കാസര്‍കോട് നിന്നും ആരംഭിച്ച് ഫെബ്രുവരി ഒന്നിനാണ് രാജ്ഭവനിലേക്ക് എത്തുന്നത്. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സിറ്റിസണ്‍സ് മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ പൗരന്മാരും സജീവമാകണമെന്ന് സ്വാഗത സംഘ കമ്മിറ്റി രൂപീകരണ യോഗം ഉല്‍ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ഉസ്മാന്‍ പറഞ്ഞു

സ്വാഗതസംഘം ജില്ലാ ജനറല്‍ കണ്‍വീനറായി എന്‍.യു. അബ്ദുല്‍ സലാമിനേയും, കണ്‍വീനറായി വൈ. മുഹമ്മദിനേയും തിരഞ്ഞെടുത്തു 

സി.ടി സുലൈമാന്‍(പ്രോഗ്രാം & ഫൈനാന്‍സ്) ഖാദര്‍ അറഫ(മീഡിയ) ഹാരിസ്.ടി.കെ (പങ്കാളിത്തം) അഷ്‌റഫ് കോളിയടുക്കം (വെഹിക്കിള്‍) ഖാദര്‍ എരിയാല്‍ (വളണ്ടിയര്‍) ആസിഫ്.ടി.ഐ (ആര്‍ട്ട്& കള്‍ച്ചര്‍) ഹമീദ് ഹൊസങ്കടി (മെഡിക്കല്‍) ഇഖ്ബാല്‍ ഹൊസങ്കടി (ഫുഡ്&അക്കമഡേഷന്‍) വൈ.മുഹമ്മദ് (പബ്ലിസിറ്റി) ഇഖ്ബാല്‍ (ഓഫീസ്) അഫ്‌സല്‍.എംടിപി(സോഷ്യല്‍ മീഡിയ) എന്നിവരെ വിവിദ സബ് കമ്മിറ്റി കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.