നാദാപുരം: ചെക്യാട് ഉള്ളിപ്പാറ കുളത്തിൽ ഉമ്മയെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെക്യാട് കൂച്ചേച്ചുകണ്ടി, കനിയിൽ കെ.കെ.എച്ച്. ഹസൻ ഹാജിയുടെ മകളും നാദാപുരം ചാലപ്പുറത്തെ പഴയംകോവുമ്മൽ റംഷാദിന്റെ ഭാര്യയുമായ ഫസ്ന (24), മക്കളായ റിസ നസ്നിൻ (5), ആമിന ഹസ്റിൻ (4) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. [www.malabarflash.com]
ഭർതൃവീടായ ചാലപ്പുറത്തുനിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയിൽ എത്തിയ ഫസ്ന മക്കളെയുംകൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്തുചാടിയതാണെന്ന് കരുതുന്നു. ക്വാറിക്ക് സമീപത്തുനിന്ന് ഫസ്ന ഭർതൃസഹോദരിയെ ഫോണിൽ വിളിച്ച് ക്വാറിക്ക് സമീപം നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ ക്വാറിയിലെത്തിയപ്പോൾ മുങ്ങിത്താഴുന്ന മൂന്നുപേരെയും കണ്ടതോടെ സമീപവാസിയെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ രണ്ടു പെൺകുട്ടികളെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേലക്കാട്ടുനിന്ന് ഫയർഫോഴ്സ് സ്കൂബ ടീം എത്തിയാണ് ഫസ്നയുടെ മൃതദേഹം പുറത്തെടുത്തത്.
ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് ചെക്യാട്ടെ സ്വന്തം വീട്ടിലായിരുന്ന ഫസ്നയെ സഹോദരൻ ഞായറാഴ്ച രാത്രി പത്തോടെ ഭർതൃവീട്ടിലാക്കിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരൻ പോലീസിന് മൊഴി നൽകി. മക്കൾ ഇരുവരും ഹൈടെക് പബ്ലിക് സ്കൂൾ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികളാണ്.
മാതാവ്: ആയിശ. സഹോദരങ്ങൾ: റാഷിദ് (ദുബൈ), നിസാർ, അൻവർ (ദുബൈ), ഹാഷിം (ദുബൈ), മുനീർ, റിയാസ് (ഇരുവരും ഖത്തർ), ആഷിഫ, ഫിറോസ്.
വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചെക്യാട് മുണ്ടോളിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

No comments:
Post a Comment