കോഴിക്കോട്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഗൃഹസമ്പര്‍ക്ക പരിപാടിക്കായി ബി ജെ പി പുറത്തിറക്കിയ ലഘുലേഘകള്‍ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിയെ സംഘടനയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തയായി സമസ്ത അറിയിച്ചു.[www.malabarflashh]
നാസര്‍ ഫൈസി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ബി ജെ പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിക്കുകയും ചെയ്ത നാസര്‍ ഫൈസിയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സമുദായത്തേയും സംഘടനേയും ഒറ്റിക്കൊടുന്ന നടപടിയാണിതെന്നായിരുന്നു പ്രധാന വിമര്‍ശനം.
എന്തൊരു ദുരന്തം ????വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ ...
ReplyDelete