കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തൃശൂർ സ്വദേശികളായ പത്മനാഭൻ, ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
പുലർച്ചെ രണ്ടുമണിയോടെ കണ്ണൂക്കരയിലായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

No comments:
Post a Comment