മസ്ക്കത്ത്: മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേർന്നു നിന്ന സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം.[www.malabarflash.com]
പുതിയ സുല്‍ത്താന് ആശംസകള്‍ നേര്‍ന്ന് രാജ്യം. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് മന്ത്രിസഭയിലെ തന്നെ പ്രമുഖനായിരുന്നു.
കിരീടാവകാശിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നാണ് ഒമാനിലെ ചട്ടം. വെള്ളിയാഴ്ച രാത്രിയാണ് സുൽത്താൻ നിര്യാതനായത്.
മുന്‍ ഭരണാധികാരിയുടെ കുടുംബത്തില്‍ നിന്നുള്ള പുതിയ സുല്‍ത്താന്‍ ശനിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്.
1954ല്‍ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഫോറീന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടി. പീംബോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുണ്ട്.

No comments:
Post a Comment