ബംഗളുരു: മുസ്ലിംകൾക്കെതിരേ വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎൽഎ. കർണാടകയിലെ ഹൊന്നാലിയിൽ ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണു ബിജെപി എംഎൽഎ എം.പി. രേണുകാചാര്യ മുസ്ലിംകൾക്കെതിരേ ഭീഷണി മുഴക്കിയത്.[www.malabarflash.com]
ബിജെപിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിം വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വികസനം നടത്തില്ലെന്നായിരുന്നു എംഎൽഎയുടെ ഭീഷണി. തന്റെ മണ്ഡലമായ ഹൊന്നാലിയെ പൂർണമായും കാവിപുതപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാണു രേണുകാചാര്യ.
പള്ളികളിൽ ഇരുന്നു ഫത്വ നൽകുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികൾ പ്രാർഥിക്കാൻ ഉദ്ദേശിച്ചുള്ളതല്ലേ?. പകരം ഇവിടെ നിങ്ങൾ ആയുധങ്ങൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനാണോ നിങ്ങൾ പള്ളിയിൽ പോകുന്നത്?. നിങ്ങൾ ഇതു തുടരുകയാണെങ്കിൽ താനും രാഷ്ട്രീയം കളിക്കും. നിങ്ങൾക്കായുള്ള മുഴുവൻ ഫണ്ടുകളും ഹിന്ദു ജനതയ്ക്ക് ഞാൻ നൽകും. കുറഞ്ഞത് അവർക്ക് വികസനമെങ്കിലും ലഭിക്കുമെന്ന് രേണുകാചാര്യ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ തനിക്കു വോട്ട് ചെയ്തില്ല. അടുത്ത തെരഞ്ഞെടുപ്പിൽ താനവരുടെ വോട്ട് തേടുകയുമില്ല. രാജ്യ പുരോഗതിയിൽ അവരുടെ സംഭാവന പൂജ്യമാണെന്നും രേണുകാചാര്യ പറഞ്ഞു.
ബിജെപിയെയും ആർഎസ്എസിനെയും നിരോധിക്കണമെന്ന ആവശ്യത്തിനെതിരെയും രേണുകാചാര്യ നിലപാട് സ്വീകരിച്ചു. ആർഎസ്എസ് ദേശഭക്തിയുള്ള സംഘടനയാണ്. ആരെങ്കിലും ആർഎസ്എസിനെ ചോദ്യം ചെയ്താൽ മിണ്ടാതിരിക്കാനാവില്ല. തങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും രേണുകാചാര്യ പറഞ്ഞു.

No comments:
Post a Comment