Latest News

പോലീ​സി​​നെതിരെ കുറിപ്പെഴുതി വിദ്യാർഥി ജീവനൊടുക്കി

ആ​ല​പ്പു​ഴ: നി​ര​പ​രാ​ധി​ക​ളാ​യ അ​ച്ഛ​നെ​യും ത​ന്നെ​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നും ജ്യേ​ഷ്​​ഠ​നെ മ​ർ​ദി​ച്ചെ​ന്നും ആ​രോ​പി​ച്ച്​​ പോലീ​സി​നെ​തിരെ കു​റി​പ്പെ​ഴു​തി വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ആ​ല​പ്പു​ഴ ക​ര​ള​കം വാ​ർ​ഡ്​ പാ​ല​ക്കു​ളം പു​ത്ത​ൻ​വീ​ട്ടി​ൽ സു​ധാ​ക​ര​ൻ-​മാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ക്ഷ​യ് ​ദേ​വാ​ണ് (മാ​ധ​വ​ൻ-19)​ തൂ​ങ്ങി​മ​രി​ച്ച​ത്.[www.malabarflash.com] 

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റോെ​ട വീ​ട്ടി​ൽ അ​ക്ഷ​​യി​​യെ മ​രി​ച്ച​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത്​ പോലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.ഐ  ജോ​ണി​ക്കെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ട്.

ഞാ​യ​റാ​ഴ്​​ച അ​ക്ഷ​യ്​​ സു​ഹൃ​ത്തും സ​മീ​പ​വാ​സി​യു​മാ​യ ക​ണ്ണ​നു​മാ​യി (18) അ​ടി​പി​ടി​യു​ണ്ടാ​യി. ഇ​തി​നെ​തി​രെ അ​ക്ഷ​യി​​യു​ടെ പി​താ​വ്​ സു​ധാ​ക​ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ക​ണ്ണന്റെ മാ​താ​വ്​ അ​യ്യ​ന്താ​റ്റ്​ വീ​ട്ടി​ലെ ഇ​ന്ദു നോ​ർ​ത്ത്​​ പോലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ടി​പി​ടി​ക്കി​ടെ മ​ക​ന്റെ  25,000 രൂ​പ വി​ല​വ​രു​ന്ന മാ​ല​യി​ലെ സ്വ​ർ​ണ ഏ​ല​സ്​ ന​ഷ്​​ട​പ്പെട്ടെ​ന്ന്​ പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്ച​ പു​ല​ർ​​ച്ച 1.30ന്​ ​എ​സ്‌.​ഐ ഉ​ദ​യന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ്​ സം​ഘം വീ​ട്ടി​ലെ​ത്തി രാ​വി​ലെ സ്​​റ്റേ​ഷ​നി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ച്ഛ​നും ജ്യേ​ഷ്​​ഠ​നു​മാ​യി സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ത​ന്നെ പോലീ​സ്​ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ, ഉ​ച്ച​ക്കു​ശേ​ഷം എ​ത്തി​യ ഇ​ന്ദു​വി​ന്റെ​യും ക​ണ്ണന്റെ​യും മൊ​ഴി​മാ​ത്രം എ​ടു​ത്ത പോലീ​സി​നോ​ട്​ എ​ന്തു​കൊ​ണ്ട്​ ത​ങ്ങ​ളു​ടെ മൊ​ഴി എ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ ചോ​ദി​ച്ച ജ്യേ​ഷ്​​ഠ​നെ എ.​എ​സ്.ഐ  ജോ​ണി മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്​​തു.

ആ​ല​പ്പു​ഴ ഇ​രു​മ്പു​പാ​​ല​ത്തെ ഐ .​സി.​ഇ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ മാ​സ്​​റ്റ​ർ സെ​ൽ​ഫോ​ൺ എ​ൻ​ജി​നീ​യ​റി​ങ്​ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്​ അ​ക്ഷ​യ്. എ​ന്നാ​ൽ, ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ഷ​യ്‌​ദേ​വും അ​ച്ഛ​നും സു​ഹൃ​ത്ത്‌ അ​യ്യ​പ്പ​നും ചേ​ർ​ന്ന്‌ പ​രാ​തി​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ കേ​സെ​ടു​ത്ത​തെ​ന്നും എ.​എ​സ്‌.​ഐ ജോ​ണി പ​റ​ഞ്ഞു. എ.​എ​സ്.ഐ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്​ പോ​കു​മെ​ന്ന്​ അ​ക്ഷ​​യി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.