Latest News

ഉദുമ പടിഞ്ഞാര്‍ തെരു ഒദവത്ത് തെരുവത്തമ്പലം ബ്രഹ്മ കലശോത്സവം; പന്തല്‍ കാല്‍നാട്ടി

ഉദുമ: പടിഞ്ഞാര്‍ തെരു ഒദവത്ത് തെരുവത്തമ്പലം ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിനുളള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ക്ഷേത്ര സ്ഥാനികന്‍ കൃഷ്ണന്‍ മടയന്‍ നിര്‍വ്വഹിച്ചു.[www.malabarflash.com] 

ബ്രഹ്മ കലശോത്സവ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ സി.കെ വേണു അധ്യക്ഷത വഹിച്ചു. കെ വിജയന്‍, എന്‍ രാജന്‍,സി ബാലകൃഷ്ണന്‍,  സി മോഹനന്‍, സി വിജയന്‍, ഇ കൃഷ്ണന്‍, കെ രവീന്ദ്രന്‍, കെ പ്രകാശന്‍, ഇ പ്രമോദ്,  ഇ ഗംഗാധരന്‍, കെ നാരായണന്‍, കെ സതി എന്നിവര്‍ സംബന്ധിച്ചു. 

സി.കെ പുരുഷോത്തമന്‍ സ്വാഗതവും കെ വി കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

2020 ജനുവരി 27 മുതല്‍ 30 വരെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഉച്ചില്ലത്ത് പത്മനാഭ വാഴുന്നവരുടെ മഹനീയ കാര്‍മ്മികത്വത്തിലാണ് ക്ഷേത്രത്തില്‍ നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവം നടക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.