Latest News

വിനോദ് കുമാർ പെരുമ്പളയ്ക്കു വിദ്യാഭ്യാസ മനശാസ്ത്ര ത്തിൽ ഡോക്ടറേറ്റ്

കാസർകോട്: കാസർകോട് മായിപ്പാടി ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ വിനോദ് കുമാർ പെരുമ്പള മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.[www.malabarflash.com]

മംഗലാപുരം സെന്റ് ആന്‍സ് കോളേജ് ഓഫ് എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഫ്ലോസി ഡിസൂസയുടെ കീഴിലാണ് വേറിട്ട ചിന്തകളിൽ പാക്കേജ് വികസിപ്പിച്ചു കൊണ്ട് പിഎച്ച്ഡി ഗവേഷണം പൂര്‍ത്തിയാക്കിയത് . നിരവധി ദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കാസർകോട് ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി അംഗം, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോൾ കാസർകോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം, കാസർകോട് സാഹിത്യവേദി ജോ.സെക്രട്ടറി, ജില്ലാലൈബ്രറി ഭരണസമിതി അംഗം, കെ എസ് ടി എ കാസർകോട്  ഉപജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു .12 വര്‍ഷക്കാലം പെരുമ്പള എകെജി ഗ്രന്ഥാലയം സെക്രട്ടറിയായിരുന്നു.
\
നേരത്തെ കോളിയടുക്കം ഗവ യുപി സ്‌കൂളില്‍ 15 വര്‍ഷമായി പ്രൈമറിയിലും കാറഡുക്ക ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നാച്ചുറൽ സയൻസ് അധ്യാപകനുമായിരുന്നു. 

മുറിഞ്ഞ നാവ്, പലര്‍ നടക്കാത്ത പെരുവഴികള്‍ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭാര്യ രമ്യ കെ യുവകവയത്രിയും മുന്നാട് പീപ്പിള്‍സ്‌കോളേജ് മലയാളം അധ്യാപികയുമാണ്. അനവദ്യ, അദ്വയ് എന്നിവർ മക്കളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.