കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വല വിജയം. ചെമ്മനാട് പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡായ ചെമ്പരിക്ക വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ശംസുദ്ദീന്‍ ചെമ്പരിക്ക 107 വോട്ടിന് വിജയിച്ചു.
ശംസുദ്ദീന്‍ ചെമ്പരിക്കയ്ക്ക് 632 വോട്ടും, എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫ് സ്വതന്ത്രന് മുഹമ്മദ് കുഞ്ഞി നാലപ്പാടിന് 525 വോട്ടും ലഭിച്ചു. ബി.ജെ.പിയും മറ്റ് കക്ഷികളും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ മജീദ് ചെമ്പരിക്ക 512 വോട്ടിനാണ് വിജയിച്ചത്. അന്ന് ഐ.എന്‍.എല്‍ യു.ഡി.എഫ് സഖ്യത്തിലായിരുന്നു. മജീദ് ചെമ്പരിക്ക കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററായി നിയമിതനായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ടൗണ്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിലെ എം.ടി.പി കരീം 570 വോട്ടിന് വിജയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലഖ്നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിട...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്...
-
കോഴിക്കോട്: [www.malabarflash.com] കോഴിക്കോട് പയ്യോളിയില്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മതില് ഇടിഞ്ഞുവീണ് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്...
-
കാസര്‍കോട്:[www.malabarflash.com] ബേക്കല്‍ ആസ്ഥാനമായി പുതിയ സര്‍ക്കിള്‍ ഓഫീസ് അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി...

No comments:
Post a Comment