കാസര്‍കോട് : കര്‍ണ്ണാടകയിലെ കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് 1 മുതല്‍ 8 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് ഖത്തംദുഅ, ദിഖ്റ് ഹല്‍ഖ, കൂട്ടുപ്രാര്‍ത്ഥന, മതപ്രസംഗം, അന്നദാനം എന്നിവ നടക്കും. ജാതിമത ഭേദമന്യേ നിരവധി പേരാണ് ഉറൂസിന് എത്തും
മാര്‍ച്ച് 1 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ മഖാം സിയാറത്തിനും ഉറൂസ് ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 2.30 ന് അനാഥ പെണ്‍കുട്ടികളുടെ വിവാഹവും നടക്കും. രാത്രി 8.30 ന് മതപ്രഭാഷണ പരമ്പര മുഹമ്മദ് സാലിം സഖാഫി അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ മുഹമ്മദ് റഫീശ് സഅദി, ഹംസ മിസ്ബാഹി, ഹാഫിള് കബീര്‍ ബാഖവി, അസ്സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍, അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, സിറാജുദ്ദിന് ദാരിമി കക്കാട്, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
മാര്‍ച്ച് നാലിന് വൈകുന്നേരം 3.30 ന് മൗലീദ് പാരായണം. വൈകിട്ട് ആറുമണിവരെ അന്നദാനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുസമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ഷാഫി സഅദി കന്നഡയില്‍ പ്രഭാഷണം നടത്തും. ഉറൂസിന് വിശ്വാസികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഹുസൈന് സഖാഫി, സി എം മാഹിന്‍, സി ഹസൈനാര്‍, കെ എ ഉമ്മര്‍, എന്‍ എ മുഹമ്മദ് ഹാജി സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കണ്ണൂര്‍: അതിരും മതിലും തകര്‍ത്തുവന്ന പ്രളയജലത്തിനറിയില്ലല്ലോ വലിയവനാര് ചെറിയവനാര്, അമ്പലമേത് പള്ളിയേതെന്ന്. സര്‍വ്വതും തുടച്ചെടുത്ത് പ്ര...

No comments:
Post a Comment