Latest News

ഗോള്‍ഡ്ഹില്‍ മഹര്‍ 2013 സമൂഹ വിവാഹ പരിപാടികള്‍ക്ക് തുടക്കമായി

ബേക്കല്‍: ജില്ലയിലെ പ്രമുഖ ജീവകാരുണ്യ സംഘടനകളായ ബേക്കല്‍ ഹദ്ദാദ് ഇസ്ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്നൊരുക്കുന്ന ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന് തുടക്കമായി. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 3 വരെ നീണ്ടുനില്‍ക്കുന്ന ഒട്ടേറെ പരിപാടികള്‍ ഇത്തവണ മഹര്‍ 2013ന്റെ പ്രത്യേകതയാണ്. മാര്‍ച്ച് 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നിര്‍ധനരായ 13 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടക്കും. ബേക്കല്‍ ഹദ്ദാദ് നഗറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികള്‍ നടക്കുക. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വധുവിന് 5 പവന്‍ സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയും നല്‍കി നിര്‍ധനരായ സഹോദര സമുദായത്തില്‍പ്പെട്ട കുട്ടിയടക്കം ഏഴ് യുവതികളുടെ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. മത്രമല്ല വിവാഹസഹായ ധനം, വീടുണ്ടാക്കാനുള്ള സഹായധനം, ചികിത്സാച്ചെലവ് തുടങ്ങി അയ്യായിരവും പതിനായിരവുമായി ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് നല്‍കിയത്. ഇത്തവണയും സഹോദര സമുദായത്തിലെ യുവതികളടക്കം നിര്‍ധനരായ 13 യുവതികളുടെ മംഗല്യസൗഭാഗ്യമാണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് 3ന് രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി എം ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.
ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് എം പി പി കരുണാകരന്‍, മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ മുഖ്യതിഥികളായിരിക്കും. ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 3ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമൂഹ വിവാഹ മജ്‌ലിസിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി എച്ച് അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് യാസിന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് മദനി അല്‍ബുഖാരി, ത്വാഖ അഹമ്മദ് മൗലവി, പി എം ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍, അബ്ബാസ് സഖാഫി, മൊയ്തു മൗലവി, നിസാര്‍ ബാഖവി, ഇബ്രാഹിം മദനി, കെ പി എസ് തങ്ങള്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഇന്നലെയും ഇന്നും കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി മതപ്രഭാഷണം നടത്തും. ഫെബ്രുവരി 24 ന് എം പി എം ഉമര്‍കുട്ടി വഹബി, 24 ന് ചറ്റച്ചല്‍ ഷാജഹാന്‍ ബാഖവി, 26, 27 ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ പി അബൂബക്കര്‍ അല്‍ഖാസിമി, 28 ന് കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി, മാര്‍ച്ച് 1 ന് അല്‍ഹാഫിള് മാഹിന്‍ മന്നാനി എന്നിവര്‍ മതപ്രഭാഷണം നടത്തും. വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സായിറാം ഭട്ട്, ലത്തീഫ് ഉപ്പളഗേറ്റ്, ഇഖ്ബാല്‍ അബ്ദുള്‍ ഹമീദ്, പി വി കെ പനയാല്‍, തായല്‍ കുഞ്ഞബ്ദുള്ള പൂച്ചക്കാട്, മുംതസിര്‍ ഹംസ എന്നിവരെ സമൂഹ വിവാഹ ചടങ്ങില്‍ ആദരിക്കും. പത്ര സമ്മേളനത്തില്‍ മഹര്‍ 2013 ചെയര്‍മാന്‍ കെ എം മൊയ്തു, ജനറല്‍ കണ്‍വീനര്‍മാരായ അമീര്‍ മസ്താന്‍, ജംഷീദ് റഹ്മാന്‍, ട്രഷറര്‍ ബി കെ അഷ്‌റഫ്, സലീം റംസാന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.