Latest News

പ്രവാചകത്വ വാദമുന്നയിച്ച അറബ് വംശജനെ പോലീസ് പിടികൂടി

നഅരിയ: പ്രവാചകത്വം അവകാശപ്പെട്ട് രംഗത്തെത്തിയ അറബ് വംശജനെ പോലിസ് പിടികൂടി. കിഴക്കന്‍ പ്രവിശ്യയിലെ നഅ്‌രിയയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഇശാഅ് നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നഅ്‌രിയ്യയിലെ ഉമര്‍ ബിന്‍ ഖത്വാബ് ജുമാമസ്ജിദില്‍ നിന്നും മൈക്കിലൂടെ ഉച്ചത്തില്‍ എല്ലാവരും വരൂ..എന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു. മസ്ജിദിനു സമീപത്തെ വീട്ടുകാര്‍ മൈക്ക് റിപ്പേര്‍ ചെയ്ത് പരിശോധിച്ചതായിരിക്കുമെന്നാണ് കരുതിയത്. അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും എല്ലാവരും എന്ന വിളി ആവര്‍ത്തിക്കുകയും അന്ത്യദിനത്തെ കുറിച്ചുള്ള പ്രഭാഷണവും കേട്ടതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ മസ്ജിദിലേക്ക് നീങ്ങി. തുടര്‍ന്ന് മിമ്പറില്‍ അറബ് വംശജന്‍ ഞാന്‍ നിങ്ങളിലേക്കിറക്കപ്പെട്ട ദൈവദൂതനാണെന്നെന്ന പ്രഖ്യാപനം നടത്തി. ഇത് കേട്ട ജനങ്ങള്‍ ഇയാളെ മിമ്പറില്‍ നിന്ന് പിടിച്ചിറക്കി പോലിസിലേല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.