കണ്ണൂര്‍: മൂര്‍ഖന്‍പറമ്പിലെ നിര്‍ദ്ദിശ്ട കണ്ണൂര്‍ വിമാനത്താവളത്തിനു മൂന്നാംഘട്ടത്തില്‍ സ്ഥലം വിട്ടുനല്‍കുന്ന ഭൂഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം. വിമാനത്താവളത്തിനു സ്ഥലം വിട്ടുകൊടുത്തിട്ടും രേഖകളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭൂഉടമകളുടെ ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ക്കു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത തഹസില്‍ദാര്‍മാരുടെ യോഗത്തിലാണു ഭൂവുടമകള്‍ക്ക് പ്രശ്നങ്ങളില്ലാത്ത വിധത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പട്ടയം, അസല്‍ രേഖ എന്നിവയില്ലാത്ത ഭൂമി ലാന്റ് അക്വിസിഷന്‍ പ്രകാരം ഏറ്റെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
അസല്‍ രേഖയില്ലെങ്കില്‍ പത്രപ്പരസ്യം, നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ തുടങ്ങി അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും ഇതുപ്രകാരം സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ കിന്‍ഫ്ര തയ്യാറാവുകയും ചെയ്താല്‍ പ്രശ്നം കോടതിയിലെത്തിക്കാതെ തീര്‍ക്കാനാണു നിര്‍ദേശം. എന്നാല്‍ പട്ടയമില്ലാത്ത ഭൂമിയുടെ കാര്യം കോടതിയിലേ തീര്പ്പാവൂ എന്നാണു സൂചന.
മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ ആയിരത്തോളം കൈവശക്കാരുണ്ടെങ്കിലും 10ല്‍ താഴെ പേര്‍ക്കു മാത്രമേ പട്ടയത്തിന്റെ പ്രശ്നമുള്ളൂവെന്നാണു അധികൃതരുടെ വാദം. ഏറ്റെടുക്കുന്ന സ്ഥലത്തെ വീടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായാലേ അധികതുക നല്കാന് കഴിയൂ എന്നാണു അധികൃതരുടെ നിലപാട്. 2009 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണു ഭൂവില നിശ്ചയിച്ചത്. ഭൂമിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടു നേരത്തേ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഇതു സംബന്ധിച്ചു പുതിയ കത്ത് കൂടി സര്‍ക്കാരിനു നല്‍കാനും യോഗത്തില്‍ തീരുമാനമായി. രണ്ടാം ഘട്ടത്തിലെ വ്യവസ്ഥ പ്രകാരം തന്നെ ഭൂമി ഏറ്റെടുക്കാനാണു നീക്കം. യോഗത്തില്‍ തഹസില്‍ദാര്‍മാരായ കെ ഗോവിന്ദന്, കെ ആര് രവീന്ദ്രന്, പി രാജന് പങ്കെടുത്തു.
Home
Kannur
കണ്ണൂര്‍ വിമാനത്താവളം; ഉടമകളുടെ പ്രശ്നം പരിഹരിച്ച് മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം
കണ്ണൂര്‍ വിമാനത്താവളം; ഉടമകളുടെ പ്രശ്നം പരിഹരിച്ച് മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലഖ്നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിട...
-
ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ സംരക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്...
-
ദുബൈ:[www.malabarflash.com] ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്...


No comments:
Post a Comment