പെരിങ്ങത്തൂര്‍: പട്ടാപ്പകല്‍ യുവതിയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന ശേഷം മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ച കരിയാട് കിടഞ്ഞി അടുമ്പും കാട്ടില്‍ അബ്ലുല്ലയുടെ ഭാര്യ സമീറയെയാണ് ഉച്ചയ്ക്ക് രണേ്ടാടെ വീട്ടിലെത്തിയ പര്‍ദ്ദയണിഞ്ഞ ബ്ലാക്ക്മാന് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിനു ശേഷം മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുണ്ടായത്. ഈ സംഭവത്തോടു കൂടി പ്രദേശം ബ്ലാക്ക്മാന് ഭീതിയിലാവുകയും ചെയ്തു. കൂടാതെ ബ്ലാക്ക്മാനെ കരുതിയിരിക്കുക എന്ന പോസ്റ്ററുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
മൊഴിയില്‍ സംശയം തോന്നിയ ചൊക്ലി എസ്.ഐ ഇ കെ ഷിജു യുവതിയെ വീണ്ടും ചോദ്യം ചെയ്തിനെ തുടര്‍ന്നാണ് യഥാര്‍ഥ സംഭവം വെളിച്ചത്തായത്. അയല്‍വാസിയുമായി നേരത്തെ യുവതിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇവര്‍ക്ക് കൊടുക്കാനുള്ള തുകയ്ക്ക് പകരമായി യുവതി തന്റെ കൈയിലുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കിയിരുന്നു. ഇതിന് ശേഷം സ്വര്‍ണം നഷ്ടപ്പെട്ടെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്താനാണ് പര്‍ദ്ദയണിഞ്ഞ ബ്ലാക്ക്മാന് കഥ സൃഷ്ടിച്ചതെന്നും ചൊക്ലി പോലിസ് അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലഖ്നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിട...
-
ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ സംരക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്...
-
ദുബൈ:[www.malabarflash.com] ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്...


No comments:
Post a Comment