കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അനുമതി നല്കിയ സംസ്ഥാന മന്ത്രിസഭ യോഗ തീരുമാനത്തിന് പരക്കെ സ്വാഗതം. വൈകീട്ട് അഞ്ചിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പാടില്ലെന്ന ബ്രിട്ടീഷ് ഭരണകാലത്തെ നിയമമാണ് സ്വാതന്ത്ര്യംകിട്ടിയ ആറരപതിറ്റാണ്ടിന് ശേഷം തിരുത്തപ്പെടുന്നത്.
വൈകുന്നേരങ്ങളില്‍ അപകടങ്ങളിലും മറ്റും മരിച്ചാല്‍ മൃതദേഹം പോസ്റ്റ് മോര്ട്ടംചെയ്യാന് പിറ്റേദിവസം രാവിലെ 10വരെ കാത്തുനില്‍ക്കേണ്ടിവന്നിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് നഗരസഭാംഗം എ അബ്ദുര്‍റഹ്്മാന്‍ സംസ്ഥാനത്തെ 140 എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തി.
കാലഹരണപ്പെട്ട നിയമം പൊളിച്ചെഴുതാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. സൂര്യപ്രകാശം ഉള്ളസമയത്ത് മാത്രമേ പോസ്റ്റ്മോര്‍ട്ടം നടത്താവൂ എന്നാണ് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന നിയമം. എന്നാല്‍ മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രികാലത്തും പോസ്റ്റ്മോര്‍ട്ടം നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ഹൈക്കോടതി ഈ തീരുമാനം സ്റ്റേ ചെയ്തിരുന്നു. കര്‍ണാടകയില്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലഖ്നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിട...
-
ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ സംരക്ഷകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്...
-
ദുബൈ:[www.malabarflash.com] ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്...


No comments:
Post a Comment