Latest News

ബസ് ജീവനക്കാരുടെ യൂണിഫോം: പരിശോധന കര്‍ശനമാക്കും

കോഴിക്കോട്: ബസ് ജീവനക്കാരുടെ യൂണിഫോം പരിശോധന ട്രാഫിക് പോലീസ് കര്‍ശനമാക്കുന്നു. നഗരത്തിലെത്തുന്ന ഭൂരിഭാഗം ബസുകളിലും ജീവനക്കാര്‍ യൂണിഫോം ധരിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
യൂണിഫോം ധരിക്കാതെ വാഹനമോടിക്കുന്നവരില്‍ നിന്ന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. നഗരത്തില്‍ ബസ് ജീവനക്കാരുടെ നിയമ ലംഘനം വ്യാപകമാവുകയാണെന്ന് ട്രാഫിക് പോലീസ് പറയുന്നു. നിയമങ്ങളൊന്നും ബാധകമല്ലെന്ന തരത്തിലാണ് ചില ബസ് ജീവനക്കാരുടെ പെരുമാറ്റം. കാക്കി അണിയാന്‍ മടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണ്.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരിലാണ് യൂണിഫോം ഒഴിവാക്കുന്ന പ്രവണത കൂടുതല്‍. ദീര്‍ഘദൂര ബസുകളാണ് ജില്ലയില്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കാറുള്ളതെന്നും ട്രാഫിക് പോലീസ് പറയുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.