ഫറോക്ക്: നല്ലളം കിഴുവനപ്പാടത്ത് ജനവാസ മേഖലയില്‍ പൊട്ടിവീണ 110 കെ.വി.ലൈന്‍ പുനഃസ്ഥാപിക്കുന്ന പണി നാട്ടുകാര്‍ തടഞ്ഞു. ലൈന്‍ പൊട്ടിയ ടവറുകള്‍ക്കിടയിലുള്ള ദൂരം കുറയ്ക്കാന്‍ അധിക ടവര്‍ സ്ഥാപിക്കണമെന്നും കമ്പി പൊട്ടിവീണ് നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ പണി തടഞ്ഞത്.
സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി. മലപ്പുറം ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്.സജി ഡിവിഷന്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് പണി പുനരാരംഭിക്കാനായത്.
നാട്ടുകാര്‍ ഒപ്പ് ശേഖരണവും നിവേദനവും നല്‍കിയാല്‍ കെ.എസ്.ഇ.ബി. ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പാണ് അധികൃതര്‍ നല്‍കിയത്. ലൈന്‍ പൊട്ടിവീണ് തകര്‍ന്ന മേല്‍ക്കൂരകളുടെ അറ്റകുറ്റപ്പണികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാരായ സി.ഷെറീന, സബിത കോടി, മുസ്‌ലിംലീഗ് ചെറുവണ്ണൂര്‍-നല്ലളം മേഖലാ പ്രസിഡന്റ് എം.കുഞ്ഞാമുട്ടി, അസി. എന്‍ജിനീയര്‍ പി.അലി എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് കിഴുവനപാടം, തെക്കെപാടം മേഖലയില്‍ കീഴ്‌ശ്ശേരി-ചേളാരി-നല്ലളം സബ്‌സ്റ്റേഷനുകളിലേക്കുള്ള 110 കെ.വി.ലൈനിന്റെ എര്‍ത്ത് കമ്പി പൊട്ടിവീണത്. അപകടത്തില്‍ ഇരുപത്തിയഞ്ചോളം വീടുകളുടെ മേല്‍കൂരകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. പൊട്ടിയദിവസം ലൈന്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞിരുന്നു.
ജനവാസ മേഖലയിലൂടെ വളരെ അപകടകരമായ രീതിയിലാണ് ലൈന്‍ കടന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലൈനുകള്‍ കാലപ്പഴക്കമുള്ളവയും ടവറുകള്‍ തമ്മിലുള്ള അധിക ദൂരവുമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ദൂരപരിധി കൂടുതലുള്ള സ്ഥലങ്ങളില്‍ അധിക ടവര്‍ സ്ഥാപിച്ച് ലൈന്‍ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി കെ.എസ്.ഇ.ബി. നേരത്തേ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും അനുമതി ലഭിക്കാതെ തടസ്സപ്പെട്ടുകിടക്കുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബാംഗ്ലൂര്‍ : പ്രശസ്തപിന്നണി ഗായകന് മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ബംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ...
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ കാലോചിതമായി പര...
-
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്നൈറ്റ് 13 പരിപടിക്ക് വെള്ളിയാഴ്...
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...
-
ഖത്തര്‍:അമ്പത്തഞ്ചു വര്‍ഷത്തെ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ ഖത്തറില്‍ വെച...


No comments:
Post a Comment