കരുളായി: മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ നെല്ലിക്കുത്തില്‍ രണ്ടാടുകളെ പുലി കടിച്ചുകൊന്നു. പട്ടുക്കുത്ത് ഷൗക്കത്തിന്റെ ഒരു വയസ്സുള്ള രണ്ടാടുകളെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പുലി ആക്രമിച്ച് കൊന്നത്.
വീടിന്റെ അടുക്കളയിലാണ് ആടുകളെ കെട്ടിയിരുന്നത്. രാത്രിയില്‍ ആടിന്റെ കരച്ചില് കേട്ടുണര്‍ന്ന ഷൗക്കത്ത് വാതില്‍ തുറന്നുനോക്കുമ്പോള്‍ പുലി ആടിനെ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഷൗക്കത്ത് ബഹളം വെച്ചതിനെത്തുടര്‍ന്ന് പുലി സമീപത്തുള്ള കാട്ടിലേക്ക് ഓടിപ്പോയി. പിന്നീട് തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ആദ്യം ഒരാടിനെ ആക്രമിച്ച് കൊന്നശേഷം അതിനെ തൂക്കിയെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആടിനെ കെട്ടിയിട്ടതിനാല്‍ നടന്നില്ല. ഇതേത്തുടര്‍ന്നാണ് മറ്റേ ആടിനെയും പുലി കൊന്നതെന്ന് കരുതുന്നു. രണ്ട് ആടിന്റെയും കഴുത്തിനാണ് പുലി കടിച്ചത്. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ രാത്രിയില്‍ ലൈറ്റ് അണയ്ക്കാതെയാണ് ഇവര്‍ കിടന്നിരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ പുലിയുടെ ആക്രമണമുണ്ടായത് പ്രദേശവാസികളെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത് ലഭിച്ച പണമുപയോഗിച്ച് ഷൗക്കത്തിന്റെ ഭാര്യ സുബൈദ ആടുകളെ വാങ്ങിയത്.
പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.ടി. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വീട്ടുമുറ്റത്ത് പുലിയുടെ കാല്‍പ്പാടുകളുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍...


No comments:
Post a Comment