സാഹോദര്യത്തിന്റെ പുതു മാതൃകയുമായി മാനവ സൗഹൃദ സംഗമം
ഉദുമ: സാഹോദര്യത്തിന്റെ പുതു മാതൃകയുമായി മാനവ സൗഹൃദ സംഗമം. കളനാട് അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുക്ഷേത്ര കമ്മിറ്റി, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റിയുമായി ചേര്‍ന്നാണ് അമരാവതിയില്‍ മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചത്.
കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായി. മംഗളൂരു- കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. “മാനവിക സാഹോദര്യം ഇസ്ലാമിക ദര്‍ശനങ്ങളില്‍’ വിഷയത്തില്‍ മേല്‍പറമ്പ് ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍റഹ്മാന്‍ ബാഖവിയും “മാനവിക സാഹോദര്യം ഹൈന്ദവ ദര്‍ശനങ്ങളില്‍’ വിഷയത്തില്‍ പെരികമന ശ്രീധരന്‍ നമ്പൂതിരിയും പ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ അഹമ്മദ് ഷാഫി, പഞ്ചായത്തംഗം പി വി കുഞ്ഞമ്പു, ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം മധു മുതിയക്കാല്‍, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ കെ എം അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വല്‍, എന്‍വൈഎല്‍ ജില്ലാസെക്രട്ടറി സിദ്ദിഖ് ചേരങ്കൈ, ഖത്തീബ് അഹമ്മദ് മൗലവി, രാഘവന്‍ നെയ്യങ്കാനം, സി ബി അബ്ദുള്‍ റഹിമാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു എം കുഞ്ഞിക്കണ്ണന്‍ അമരാവതി സ്വാഗതം പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...

No comments:
Post a Comment