Latest News

പ്രത്യക്ഷ നികുതി നിയമം: പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അഭിനന്ദിച്ചു

ജിദ്ദ: പ്രവാസികള്‍ക്ക് നികുതി ഏര്‍പെടുത്താനുള്ള പ്രത്യക്ഷ നികുതി നിയമം (ഡയറക്ട് ടാക്‌സ് കോഡ്) 2010 ലെ 4(1) ഭാഗം ഭേദഗതി വരുത്താന്‍ ശുപാര്‍ശ ചെയ്ത പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അഭിനന്ദിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഫ്രറ്റേണിറ്റി ഫോറം നിവേദനം നല്‍കിയിരുന്നു. ബില്ലിലെ നിലവിലുള്ള വ്യവസ്ഥ പ്രവാസി സമൂഹത്തെ വിശിഷ്യാ ഗള്‍ഫ് പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ഗള്‍ഫ് ഇന്ത്യന്‍ സമൂഹം യൂറോപ്യന്‍,അമേരിക്കന്‍ പ്രവാസികളെ പോലെ അവകാശങ്ങള്‍ അനുഭവിക്കുന്നവരല്ല. വരുമാനം കുറഞ്ഞ കരാര്‍ തൊഴിലാളികളാണ് അധികവും.ആയതിനാല്‍ 1961 ലെ ഇന്‍കം ടാക്‌സ് നിയമം നിലനിര്‍ത്തണമെന്നും, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമായതിനാല്‍ പ്രവാസം മതിയാക്കി നാട്ടില്‍ വരുന്നവരുടെ നിക്ഷേപത്തിന്‍മേല്‍ നികുതി ഒഴിവാക്കി കൊടുക്കണമെന്നും ഫ്രറ്റേണിറ്റി ഫോറം സര്‍ക്കാറിനോട്് അഭ്യര്‍ത്ഥിക്കുന്നു.
ഗള്‍ഫ് പ്രവാസികള്‍ക്കിടയിലെ പ്രമുഖ സംഘടനയായ ഫ്രറ്റേണിറ്റി ഫോറം പ്രത്യക്ഷനികുതി നിയമത്തില്‍ പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ സര്‍ക്കാറിനെ അറിയിച്ചതിനാല്‍ സര്‍ക്കാറില്‍ നിന്നും ഉപകാരപ്രദമായ തീരുമാനം പ്രതീക്ഷിക്കുന്നു.ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനക്ക് താങ്ങായി വര്‍ത്തിച്ച പ്രവാസികളെ നിരാശപ്പെടുത്താത്ത തീരുമാനം സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഫോറം അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.