കൊഹിമ: കാറില്‍ നിന്ന് നോട്ടുകെട്ടുകളും ആയുധങ്ങളും പിടിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍. ഇംചെന്‍ രാജിവെച്ചു.
രാജിക്കത്ത് മുഖ്യമന്ത്രി നീഫ്യു റയോയ്ക്ക് സമര്‍പ്പിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ നേതാവാണ് ഇംകോങ് എല്‍. ഇംചെന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഇംചെനിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോറിദംഗ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ഇംചെന്‍. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പോകവേ തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് 1.10 കോടി രൂപയും തോക്കുകളും വെടിയുണ്ടകളും മദ്യക്കുപ്പികളും പിടിച്ചത്.
തിരഞ്ഞെടുപ്പുകമ്മീഷന്‍ നിയോഗിച്ച അസംറൈഫിള്‍സാണ് ആഭ്യന്തരമന്ത്രിയെ അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിയമം പാലിച്ചിട്ടുണ്ടെന്നും ഇംചെന്‍ അവകാശപ്പെട്ടു. ധാര്‍മികഉത്തരവാദിത്വം ഏറ്റെടുത്താണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫിബ്രവരി 23 നാണ് നാഗാലാന്‍ഡ് നിയമസഭാതിരഞ്ഞെടുപ്പ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ടെന്നീസ് ബോള്‍ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ബോള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ടൗണ്സ്വി...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...
-
കാഞ്ഞങ്ങാട്: [www.malabarflash.com] ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങ...


No comments:
Post a Comment